Showing posts with label gum infection. Show all posts
Showing posts with label gum infection. Show all posts

Thursday, 4 June 2015

റൂട്ട് കനാൽ ചികിത്സ


പല്ലിലും മോണകളിലും ഉണ്ടാകുന്ന കേടുകൾ പലപ്പോഴും പല്ലിന്റെ വേരുകളെയും മറ്റും നശിപ്പികാറുണ്ട് . അത്തരത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ പ്രതിരോധികാനുള്ള  ഒരു ചികിത്സാ രീതിയാണ് റൂട്ട് കനാൽ ചികിത്സ.പല്ലിന്റെ പ്രധാനപ്പെട്ട രണ്ടു ഭാഗങ്ങളാണ് അതിന്റെ വേരുകളും, പല്ലിനു മുകളിലെ നമുക്ക് ദൃശ്യമായ ഭാഗവും.പല്ലിനുള്ളിലെ പൊള്ളയായ ഭാഗമാണ് റൂട്ട് കനാൽ. റൂട്ട് കനാലിനു പുറത്തും അകത്തുമായി കാണപ്പെടുന്ന ഭാഗമാണ് പൾപ് ചേംബർ എന്ന് പറയുന്നത്. രക്തകുഴലുകളും  ഞെരമ്പുകളും മറ്റും കാണപ്പെടുന്നത് ഈ ഭാഗത്താണ്.പല്ലിനെ ചൂടും തണുപ്പും തിരിച്ചറിയാൻ സഹായിക്കുന്നത്  ഈ ഞെരമ്പുകളാണ്‌.
Root canal
  • ചവക്കുമ്പോഴും മറ്റും ശക്തമായ പല്ല് വേദന അനുഭവപ്പെടുമ്പോൾ
  • ചൂടുള്ളതും തണുത്തതുമായ ഭക്ഷണം കഴിക്കുമ്പോൾ പല്ലിനു ശക്തമായ വേദന
  • പൊട്ടിയതും നിറം മങ്ങിയതുമായ പല്ലുകൾ
  • മോണകളിലെ  പഴുപ്പ്
  • പൾപ്പിലെ അണുബാധ

റൂട്ട് കനാൽ ചികിത്സാരീതി 
root canal treatment


അണുബാധ സംഭവിച്ച പല്ലിന്റെ ഭാഗം മരവിപ്പിക്കുന്നു. പിന്നീട് പല്ലിനു മുകളിലൂടെ ഒരു സുഷിരം ഉണ്ടാക്കികൊണ്ട് അണുബാധ സംഭവിച്ച പൾപ്പും മറ്റും നീക്കം ചെയ്യുന്നു. തുടർന്ന് വൃത്തിയാക്കിയതിനു ശേഷം ആ ഭാഗം ചില മെറ്റീരിയൽ കൊണ്ടു നിറക്കുന്നു. പിന്നീട്  പല്ലിലെ സുഷിരം സീൽ ചെയ്ത് ഡെന്റൽ ക്രൌണ്‍ ഉപയോഗിച്ച് സംരക്ഷിക്കുന്നു.

കോഴിക്കോട് നഗരത്തില സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു ഡെന്റൽ ക്ലിനിക്‌ ആണ് ടെന്റിക്ക് .എല്ലാവിധത്തിലും ഉള്ള പല്ല് രോഗങ്ങൾക്ക് നൂതന സാങ്കേതിക രീതിയിലുള്ള ചികിത്സകൾ  വളരെ കുറഞ്ഞ നിരക്കിൽ ഇവിടെ ലഭ്യമാണ് .

കൂടുതൽ വിവരങ്ങൾക്ക്‌ : www.dentique.in
ഇമെയിൽ  : dentiquecalicut@gmail.com
കൂടുതൽ സംശയങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക